KERALA
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് തെറിച്ചുവീണ സ്ത്രീ മരിച്ചു
മലപ്പുറം താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് തെറിച്ചുവീണ സ്ത്രീ മരിച്ചു. ഗീത (40) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്‍ക്വിസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ചൊവ്വാഴ്ച്ച രാവിലെ അമ്മയെ താനൂരിലെ ബന്ധുവീട്ടിലാക്കി ഭര്‍തൃഗൃഹത്തിലേക്ക് മടങ്ങവെയാണ് അപകടത്തില്‍പെട്ടത്. ചിറക്കലില്‍ നിന്നും സ്വകാര്യബസിലായിരുന്നു യാത്ര. യാത്ര ആരംഭിച്ച് ഒന്നര കിലോമീറ്റര് പിന്നിട്ടപ്പോഴായിരുന്നു താനൂര്‍ തെയ്യാല റോഡ് ജംഗ്ക്ഷനില്‍ ബസ്സിന്റെ മുന്‍വശത്തെ ഡോറിലൂടെ തെറിച്ചുവീണത്.
Comments