CALICUTDISTRICT NEWSTHAMARASSERI
താമരശ്ശേരി ചുരത്തില്‍ ട്രാവലർ കത്തിനശിച്ചു
താമരശ്ശേരരി ചുരത്തില്‍ ടെമ്പോ ട്രാവലര്‍ കത്തി. ഏഴാം വളവിന് താഴെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. വാഹനത്തില്‍ നിന്ന് പുക വരുന്നത് കണ്ട ഡ്രൈവര്‍, ട്രാവലര്‍ റോഡരികില്‍ നിര്‍ത്തിയ ഉടനെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും വാഹനം പൂര്‍ണമായി കത്തി നശിച്ചിരുന്നു.
Comments