CALICUTDISTRICT NEWS
താമരശ്ശേരിയിൽ ബസ് നിയന്ത്രണം വിട്ട് അപകടം
സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം അവേലത്ത് ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ കെ ബസ്സാണ് അപകടത്തിൽ പെട്ടത്.
മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയിൽ പ്രവേശിച്ച പാർസൽ വാഹനത്തെ വെട്ടിക്കുന്നതിനിടെ ബസ്സ് നിയന്ത്രണം വിടുകയായിരുന്നു. ബസ്സിലെ ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. എച് ടി വൈദ്യുതി ലൈൻ കടന്നു പോകുന്ന ഇലക്ട്രിക് പോസ്റ്റ് തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു.
Comments