DISTRICT NEWS

താമരശ്ശേരി ചുരം മാലിന്യമുക്തമാക്കുന്നു; മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി

താമരശ്ശേരി ചുരം മാലിന്യമുക്തമാക്കാൻ നടപടികളുമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. പുതുപ്പാടി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന താമരശേരി ചുരം റോഡിൽ പലയിടങ്ങളിലായി വലിച്ചെറിയപ്പെട്ട മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ചുരം ശുചീകരണ പരിപാടി സംഘടിപ്പിക്കും.

ഗ്രാമ പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ ചുരം സംരക്ഷണ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, എൻ എസ് എസ് വളണ്ടിയർമാർ, വിവിധ യുവജന സംഘടനകൾ, എൻ ജി ഒ കൾ തുടങ്ങി ബഹുജന പങ്കാളിത്തത്തോടെ ചുരം ശുചീകരിക്കും നിലവിൽ യാത്രക്കാർ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യും. ശുചീകരണ പ്രവർത്തനത്തിന് ശേഷം മാലിന്യങ്ങൾ ചുരം റോഡിൽ വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും.

സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും മുഖ്യലക്ഷ്യമായ മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിന്റെ ചുവട് പിടിച്ചാണ് പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നീക്കം. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പുതുപ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബീന തങ്കച്ചൻ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button