DISTRICT NEWS
താമരശ്ശേരി ചുരത്തിൽ കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വനപ്രദേശത്ത് കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിന്റെ മകൻ രാജേഷിന്റേതാണ് മൃതദേഹം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകർ കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്ന് താമരശ്ശേരി പോലീസ് പറയുന്നു. സമീപത്ത് നിന്ന് ഒരു ബാഗും ലഭിച്ചിരുന്നു. ഇതിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. ബന്ധുക്കൾ എത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.
Comments