MAIN HEADLINES
തായ്വാനിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്
തായ്വാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് 2.44 ഓടെയായിരുന്നു ഭൂചലനം. തായ്വാനിൽ സുനാമിക്കുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഭൂകമ്പത്തിൽ ഒരു കെട്ടിടം തകർന്നു. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോംഗ്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഭാഗികമായി തകർന്നു. സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ 3 ബോഗികളും ഭൂചലനത്തിൽ വേർപെട്ടു. അപകടത്തിൽ പെട്ട 20 യാത്രക്കാരെ രക്ഷപ്പെടുത്തി.
Comments