KOYILANDILOCAL NEWS

തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു

പയ്യോളി: വായനയുടെ മധുരം ഒരിക്കൽ നുകർന്നവർക്ക് പിൻവാങ്ങാൻ കഴിയില്ലെന്ന് പ്രഭാഷകനും അധ്യാപകനും എഴുത്തുകാരനുമായ ഡോക്ടർ ഇസ്മയിൽ മരുതേടി .തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായന വാരാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംസാരിക്കുകയായിരുന്നു ഡോ. ഇസ്മയിൽ മരിതേരി. ഓരോ പുസ്തകം വായിക്കുമ്പോൾ ഓരോ ജീവിതാനുഭവങ്ങളാണ് വായിക്കപ്പെടുന്നത്. നിരവധി പുസ്തകങ്ങൾ വായിക്കുമ്പോൾ നിരവധി ജീവിത അനുഭവങ്ങളുടെ കടന്നുപോകുന്നു.

വായനയുടെ അനന്ത ലോകത്തേക്ക് അധ്യാപകരേയും വിദ്യാർഥികളേയും കൂട്ടിക്കൊണ്ടുപോയ അദ്ദേഹം വായന ഒരു ലഹരിയായി മാറേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.വായനക്കാരൻ ഒരു കഥാപ്രപഞ്ചത്തിലേക്ക് കടക്കുമ്പോൾ അതിലെ കഥാപാത്രങ്ങളായി പരിണമിക്കുകയാണ് പിന്നീട് അയാളുടെ ഉള്ളിൽ ഈ കഥാപാത്രങ്ങളാണ് ജീവിക്കുന്നത്, അദ്ദേഹം പറഞ്ഞു.

പിടിഎ പ്രസിഡണ്ട് ബിജു കളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ബിനു കാരോളി, മദർ പിടി എ പ്രസിഡണ്ട് ഷാമിനി കെ , പിടിഎ അംഗം അജ്മൽ മാടായി, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സുനിൽകുമാർ ടികെ, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ഷാമിനി കെ, പ്രിയ എ, ജയലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപകൻ മൂസക്കോയ എൻ എം സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button