KERALAUncategorized

ഹരിപ്പാടിൽ 108 ആംബുലൻസ് വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഹരിപ്പാടിൽ 108 ആംബുലൻസ് വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. ന്യൂറോ സർജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലൻസ് വിളിച്ച് യാത്ര ചെയ്ത തിരുവനന്തപുരം പെരികവിള എ പി നിവാസിൽ അനന്തു (29) വിനെയാണ് അറസ്റ്റ് ചെയ്തത്.  അവശ്യസേവനം ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് അറസ്റ്റ്.

ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന അനന്തുവിന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് 108 ആംബുലൻസ് വിളിച്ചത്. അപകടത്തിൽപ്പെടുന്നവർക്കാണ് 108-ന്റെ സേവനം ലഭിക്കുന്നത്.
ഡ്രൈവർ ഇക്കാര്യം പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ കാര്യംപറഞ്ഞ് തിരുവനന്തപുരത്തിനു പോകാൻ വാശിപിടിച്ച ഇയാളെ 108 ജീവനക്കാർ ആംബുലൻസിൽ കയറ്റി ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button