Uncategorized

തിരക്കേറിയ ട്രെയിനുകളിൽ പരമാവധി കമ്പാർട്ടുമെൻ്റുകൾ ഉൾക്കൊള്ളിക്കുക, സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് യാത്ര ചെയ്യാൻ കഴിയും വിധം സ്ലീപ്പർ കോച്ചുകൾ ക്രമപ്പെടുത്തുക, തുടങ്ങിയ നിർദ്ദേശങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ശ്രദ്ധയിൽ പെടുത്തി പ്രശ്നം പരിഹാരം ഉണ്ടാക്കുന്നതിനായി അടിയന്തിരമായി ഇടപെടണമെന്ന് ട്രെയിൻ യാത്രക്കാർ

വടകര, കൊയിലാണ്ടി, ഫറൂക്ക് എന്നീ സ്റ്റേഷനുകളിൽ നിന്ന് തിരൂർ വരെ രാവിലെ സ്കൂളുകളിലും സർക്കാൻ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും സമയത്ത് തൊഴിലിടങ്ങളിൽ എത്തിച്ചേരാൻ ആശ്രയിക്കാവുന്ന ട്രെയിനുകളാണ് മംഗലാപുരം കോയമ്പത്തൂർ എക്സപ്രസും പരശുരാം എക്സ്പ്രസും. ദിവസവും നൂറ് കണക്കിന് യാത്രക്കാരാണ് ഈ ട്രെയിനുകളെ ആശ്രയിക്കുന്നത്. കാസർക്കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് വരുന്നതിന് മുന്നോടിയായി മംഗലാപുരം കോയമ്പത്തൂർ എക്സ്പ്രസിൻ്റെ സമയം അരമണിക്കൂറോളം നേരെത്തെ ആക്കി. വടകര – കൊയിലാണ്ടി സ്റ്റേഷനിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ഈ ട്രെയിൻ ഒരു “കിട്ടാകനി “യായി. അതോടെ സ്വതവേ ആളുകളുടെ മൂക്ക് തമ്മിൽ മുട്ടിപ്പോകുന്ന വിധം എല്ലാ കമ്പാർട്ടുമെൻറുകളിലും തിരക്കുള്ള പരശുരാം എക്സ്പ്രസിൽ കയറിപ്പറ്റാൻ കഴിയാത്തതിനാൽ പല യാത്രക്കാരും പുറത്താവുന്ന സാഹചര്യം വന്നു.

വന്ദേഭാരത് ഓടി തുടങ്ങിയതോടെ പരശുരാം എക്സ്പ്രസ് എലത്തൂർ ,കോഴിക്കോട്, ഫറൂക്ക് എന്നിവിടങ്ങളിൽ അരമണിക്കൂറിധികം പിടിച്ചിടാൻ തുടങ്ങി. തിരൂർ വരെയുള്ള സ്റ്റേഷനുകളിൽ ഇറങ്ങി കൃത്യസമയത്ത് ജോലിക്ക് എത്തികൊണ്ടിരുന്നവരുടെ സ്ഥിര യാത്ര പ്രതിസന്ധിയിലായി. 7 മണിക്ക് കാസർകോഡു നിന്നും പുറപ്പെടുന്ന വന്ദേ ഭാരതിൻ്റെ സമയം അര മണിക്കൂർ നേരെത്തെ ആക്കുകയോ.പരശുരാം എക്സ്പ്രസ് അല്പം കൂടി നേരെത്തെ ആക്കുകയോ ചെയ്താൽ ഈ പ്രശനം പരിഹരിക്കാൻ കഴിയും.

തിരക്കേറിയ ട്രെയിനുകളിൽ പരമാവധി കമ്പാർട്ടുമെൻ്റുകൾ ഉൾക്കൊള്ളിക്കുക, സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് യാത്ര ചെയ്യാൻ കഴിയും വിധം സ്ലീപ്പർ കോച്ചുകൾ ക്രമപ്പെടുത്തുക, തുടങ്ങിയ നിർദ്ദേശങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ശ്രദ്ധയിൽ പെടുത്തി പ്രശ്നം പരിഹാരം ഉണ്ടാക്കുന്നതിനായി അടിയന്തിരമായി ഇടപെടണമെന്ന് ട്രെയിൻ യാത്രക്കാർ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഫലപ്രദമായി ഇടപെടണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button