തിരുവങ്ങൂരിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള പരീശീലന പരിപാടി സംഘടിപ്പിച്ചു
തിരുവങ്ങൂരിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള പരീശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള പന്തലായനി ബ്ലോക്ക് തല ക്യാമ്പയിൻ “ഉയരെ” യുടെ ഭാഗമായാണ് പരിശീലന പരിപാടി നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അധ്യാപകർ, സ്കൂൾ കൗൺസിലേഴ്സ് എന്നിവർക്കുള്ള പരിശീലന പരിപാടിയാണ് തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നത്. മെഡിക്കൽ ഓഫീസർ ഡോ.കെ ജെ.ഷീബ, എച്ച് എസ്സ് ഇൻചാർജ്ജ് രാജേഷ്, ബാലുശ്ശേരി താലൂക്ക് ഗവ.ഹോസ്പിറ്റൽ പി ആർ ഒ ആമിനക്കുട്ടി എന്നിവർ ക്ലാസ്സെടുത്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി എം കോയ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു കല നന്ദിയും പറഞ്ഞു.