DISTRICT NEWS
തിരുവങ്ങൂർ വെറ്റിലപ്പാറയ്ക് സമീപം ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡരികിൽ കുഴിച്ച കുഴിയിലേക്ക് നിയന്ത്രണം വിട്ട് കാർ തലകീഴായ് മറിഞ്ഞു
കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറയ്ക് സമീപം ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡരികിൽ കുഴിച്ച കുഴിയിലേക്ക് നിയന്ത്രണം വിട്ട് കാർ തലകീഴായ് മറിഞ്ഞു ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിലേക്ക് മാറ്റി. മുനറിയിപ്പ് ബോർഡുകളോ കൈവരികളോ സ്ഥാപിക്കാതെ റോഡരിക്കുഴിച്ചതാണ് അപകടത്തിന് കാരണമായി പറയുന്നത്. രണ്ട് ദിവസം മുമ്പ് കാറും ലോറിയും ഇവിടെ കുട്ടിയിടിച്ചിരുന്നു. ഇരുചക വാഹനക്കാരനും വീണു പരിക്കേറ്റിരുന്നു. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ കാരങ്ങൾ ഏർപ്പെടുത്തി മാത്രമേ റോഡ് പണി നടത്താവൂ എന്നാണ് ആവശ്യം.
Comments