KOYILANDILOCAL NEWSUncategorized
തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ വൻ കവർച്ച
തിരുവങ്ങൂർ : ഇന്ന് പുലർച്ചെ ക്ഷേത്രം മേൽശാന്തി നട തുറക്കാനെത്തിയപ്പോഴാണ് ഭഗവതി ക്ഷേത്രത്തിൻ്റേയും ഓഫീസിൻ്റേയും പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത് ‘ക്ഷേത്ര ഭാരവാഹികൾ എത്തി പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ പരിശോധിച്ചതിൽ ക്ഷേത്രത്തിലും ഓഫീസിലുമായി സൂക്ഷിച്ചിരുന്ന 75- കിലോ തൂക്കം വരുന്ന പിച്ചള വിളക്കുകളും പാത്രങ്ങളും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. ഭണ്ഡാരങ്ങൾ പൊളിച്ച് പതിനായിരത്തോളം രൂപയും മോഷ്ടിച്ചിട്ടുണ്ട്.
കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും ഫിംഗർപ്രിൻറ് വിദഗ്ദരുമെത്തി പരിശോധന നടത്തി. ചുറ്റുമതിൽ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന ക്ഷേത്രത്തിൽ നവീകരണകലശം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് കവർച്ച നടന്നിരിക്കുന്നത്.
Comments