തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥീ ക്ഷേത്രത്തിൽ പ്രാർത്ഥനാ സംഗമം നടന്നു
തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥീ ക്ഷേത്രത്തിൽ പ്രാർത്ഥനാ സംഗമം നടന്നു. ക്ഷേത്രത്തിൻ്റെ ധ്വജവും നടപ്പന്തലും ഹൈവേ വികസനത്തിൻ്റെ മറവിൽ നശിപ്പിക്കാനുള്ള തൽപ്പരകക്ഷികളുടെ ശ്രമങ്ങൾക്കെതിരെയാണ് പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചത്.രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി പ്രശസ്ത സിനിമാ സംവിധായകൻ രാമസിംഹൻ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം ജന:സെക്രട്ടറി എ കെ സുനിൽ സ്വാഗതവും ക്ഷേത്ര ഭരണ സമിതി സ്ഥിരം പ്രസിഡണ്ട് കേശവൻ നമ്പി അദ്ധ്യക്ഷത വഹിച്ചു. പിഷാരികാവ് ട്രസ്റ്റി അംഗം ഇളയിടത്ത് വേണുഗോപാൽ, മുഖ്യ പ്രഭാഷണം നടത്തി. ചേമഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി,യു കെ രാഘവൻ മാസ്റ്റർ, രാമൻകീഴന, പായിച്ചേരി കണ്ണൻ സ്വാമി, ശിവദാസ് കാരോളി, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, സുനിൽ തിരുവങ്ങൂർ, ശിവദാസ് ചേമഞ്ചേരി, ഉണ്ണി സ്വാമി എന്നിവർ സംസാരിച്ചു.നാരായണൻ മിഥില നന്ദി രേഖപ്പെടുത്തി.
വൈകീട്ട് നടന്ന സമാപന സമ്മേളനം കൊയിലാണ്ടി ആർഷ വിദ്യാപീഠം ആചാര്യനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ടുമായ ശശികമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ധ്വജ സംരക്ഷണ സമിതി കൺവീനർ ബിനീഷ് ബിജലി സ്വാഗതവും, ക്ഷേത്രം വൈ പ്രസിഡണ്ട് എൻ കെ അനിൽ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്രം സെക്രട്ടറി വി ടി ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.