KOYILANDILOCAL NEWS
തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂളിൽ ‘ത്രിവർണ്ണം 2022’ വാരാഘോഷം സമാപിച്ചു
ചേമഞ്ചേരി: സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ‘ത്രിവർണ്ണം 2022’ വാരാഘോഷം സമാപിച്ചു. സമാപന ദിവസമായ തിങ്കളാഴ്ച എൻ സി സി, എസ് പി സി, സ്കൗട് ഏന്റ് ഗെയ്ഡ്സ്, എൻ എസ് എസ് വളണ്ടിയർമാർ അണിനിരന്ന മാർച്ച് പാസ്റ്റ്, റാലി, പതാക ഉയർത്തൽ എന്നിവ നടന്നു. തുടർന്ന് സമാപന സമ്മേളനവും ആയിരത്തിലധികം കുട്ടികൾ അണിനിരന്ന നൃത്ത സംഗീത പരിപാടിയും നടന്നു.
സമാപന സമ്മേളനം ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി മുസ്തഫ അദ്ധ്യക്ഷനായിരുന്നു. യുകെ രാഘവൻ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയർപേഴ്സൺ അതുല്ല്യ ബൈജു, പ്രിൻസിപ്പൽ ടി കെ ഷറീന, ഹെഡ്മിസ്ട്രസ്സ് കെ കെ വിജിത, മാനേജർ ടി കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
Comments