KOYILANDILOCAL NEWS
വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
കൊയിലാണ്ടി: ഒരുകൂട്ടം ആളുകൾ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പൊയിൽക്കാവ് എടുപ്പിലേടത്ത് നാരായണിയമ്മ, മകൻ സനൽ എന്നിവരെയാണ് ഒരുകൂട്ടം ആളുകൾ മർദിച്ചത് . കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കയായിരുന്ന സനലിനെ പെട്ടന്ന് വീട്ടിൽ കയറിവന്ന സംഘം യാതൊരു പ്രകോപനവുമില്ലാതെ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. മകനെ മർദ്ദിക്കുന്നതുകണ്ട അമ്മ നാരായണിയമ്മ തടുക്കാൻ ശ്രമിക്കവെ അവരെയും അക്രമിസംഘം അടിച്ചു താഴെയിട്ടു. രാഷ്ട്രീയ വൈരാഗൃമാണ് അക്രമത്തിനു കാരണമെന്ന് അക്രമത്തിനിരയായ സനലും അമ്മ നാരായണിയമ്മയും പറഞ്ഞു.

Comments