CRIME
തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊന്നു
തിരുവനന്തപുരം കിളിമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി.
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തമിഴ്നാട് സ്വദേശി ചെല്ലാമണിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ ഇതര സംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടു.

മദ്യപ സംഘം രണ്ട് ദിവസം മുൻപ് പുതുതായി പണിതുകൊണ്ടിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിൽ കൂട്ടം ചേർന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചെല്ലാമണി ഇവിടെയുണ്ടായിരുന്നു. ഇയാൾ മദ്യപിക്കുന്നവരുടെ ഫോട്ടോ എടുത്ത് കെട്ടിടം പണിയുന്ന കോൺട്രാക്ടർക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം.
ചുടുകട്ട ഉപയോഗിച്ചാണ് അക്രമികൾ ചെല്ലാമണിയെ ആക്രമിച്ചത്. സംഭവ സ്ഥലത്തു തന്നെ ഇയാൾ മരിച്ചു. ആറ് പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Comments