Uncategorized
തിരുവനന്തപുരത്ത് ചൈൽഡ് ലൈൻ കെയർ സെന്ററിൽ നിന്ന് കുട്ടികളെ കാണാതായി
തിരുവനന്തപുരത്ത് ചൈൽഡ് ലൈൻ കെയർ സെന്ററിൽ നിന്ന് നാലു കുട്ടികളെ കാണാതായി. തമ്പാനൂർ ഡോൺ ബോസ്‌കോ ചൈൽഡ് കെയർ സെന്ററിൽ നിന്നാണ് ആൺകുട്ടികളെ കാണാതായത്. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി ഡബ്ല്യൂ സി ഉൾപ്പെടെയുള്ളയിടങ്ങളിൽ നിന്ന് എത്തിയതാണ് കുട്ടികൾ. ലഹരിക്കേസുകളിലടക്കം പെട്ടവരാണ് ചിലർ.
Comments