DISTRICT NEWS

തിരൂരില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്

തിരൂരില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്റ്. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വിട്ട ശേഷമായിരുന്നു ആക്രമണം. കല്ലേറില്‍ പുറം ഭാഗത്തെ ചില്ലിന് വിള്ളല്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍. കല്ലേറ് നടത്തിയത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. റെയില്‍വേ സുരക്ഷാ സേനയും കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വന്ദേ ഭാരതിന് തിരൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഉദ്ഘാടന ഓട്ടത്തില്‍ ട്രെയിന്‍ തിരൂരില്‍ നിര്‍ത്തിയപ്പോള്‍ വലിയ സ്വീകരണമാണ് നല്‍കിയത്. തിരൂരില്‍ സ്റ്റോപ്പുണ്ടാകുമെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. ആദ്യ ട്രയല്‍ റണ്ണില്‍ നിര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം സ്റ്റോപ് ഒഴിവാക്കിയത് സമരങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായി.

ട്രെയിനിന് ജില്ലയില്‍ സ്റ്റോപ്പ് നിഷേധിച്ച കേന്ദ്ര സര്‍ക്കാറിന്റെയും റെയില്‍വേ അധികൃതരുടെയും നിലപാടില്‍ മലപ്പുറം ജില്ലാ പഞ്ചായത്തും താനൂര്‍ നഗരസഭയും പ്രമേയത്തിലൂടെ പ്രതിഷേധിച്ചിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button