പേരാമ്പ്രയില്‍ അമ്മയും 13 ഉം നാലും വയസായ രണ്ട് മക്കളും തീ കൊളുത്തി മരിച്ച നിലയിൽ
പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയങ്ങൽ പരേതനായ നടുക്കണ്ടി പ്രകാശൻ്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ വീടിനകത്തുവച്ച് തീകൊളുത്തിയതായി പൊലീസ് പറഞ്ഞു.
നാട്ടുകർ വിവരം അറിഞ്ഞ് ഉടന്‍തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലാണ്.
ഭര്‍ത്താവിൻ്റെ മരണത്തിന് തുടർച്ചയായി ഇവർ മാനസിക പ്രയാസത്തിലായിരുന്നു. ഒപ്പം കടുത്ത സാമ്പത്തിക പ്രയാസവുമാണ് മരണകാരണമെന്നാണ് കരുതുന്നത്.
ഒരു വര്‍ഷം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ഭര്‍ത്താവ് പ്രകാശന്‍ മരിച്ചത്. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം പുലർത്തിയിരുന്നത്.