CALICUTMAIN HEADLINES

തീരദേശ ശുചീകരണ ദിനം __സൗത്ത് ബീച്ച് ശുചീകരണം ഇന്ന് I

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനമായ സെപ്തംബര്‍ 21 വിവിധ പരിപാടികളോടെ ജില്ലയില്‍  ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി  കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം ഇന്ന് (21-09-2019)  രാവിലെ എട്ട് മുതൽ ആരംഭിക്കും..
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ രാവിലെ ഒന്‍പത് മണിക്ക്  പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും  ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്പറേഷനുമായ്  ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും സൗത്ത് ബീച്ചില്‍ നടക്കും. തീരദേശ ശുചീകരണത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍  കോസ്റ്റല്‍ റിസര്‍ച്ചും ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും  സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button