തീവണ്ടികളിൽ ജനറൽ കോച്ചുകൾ വ്യാഴാഴ്ച മുതൽ
ചെന്നൈ: കോവിഡ് കാലത്ത് സ്പെഷൽ ട്രെയിനുകളായി ഓടിക്കൊണ്ടിരുന്ന തീവണ്ടികളിലെല്ലാം ജനറൽ കോച്ചുകൾ തിരിച്ചു വരുന്നു. ഘട്ടംഘട്ടമായി എല്ലാ തീവണ്ടികളിലും ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാനാണ് റെയിൽവേയുടെ തീരുമാനം. മാർച്ച് 10 മുതൽ മേയ് ഒന്നുവരെയുള്ള കാലയളവിൽ ജനറൽ കോച്ചുകൾ പൂർണമായി പുനഃസ്ഥാപിക്കും.
ചെന്നൈ സെൻട്രൽ-യശ്വന്ത്പുർ എക്സ്‌പ്രസ്, ചെന്നൈ-ബെംഗളൂരു എക്സ്‌പ്രസ്, ചെന്നൈ-മൈസൂർ എക്സ്‌പ്രസ് എന്നിവയിലാണ് വ്യാഴാഴ്ച ( മാർച്ച് 10 ) മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുക.
ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ് , എഗ്‌മോർ-മംഗളൂരു എക്സ്‌പ്രസ് , ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് , മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്, പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്‌പ്രസ്, മംഗളൂരു-പുതുച്ചേരി എക്സ്‌പ്രസ്. എന്നീ ട്രെയിനുകളിൽ ഈ മാസം 16 മുതൽ ജനറൽ കോച്ചുകൾ കൂട്ടിച്ചേർക്കും.