LOCAL NEWS
തുറയൂർ ഗ്രാമപഞ്ചായത്ത് ഇനി മുതൽ ഭിന്നശേഷി സൗഹൃദം
തുറയൂർ ഗ്രാമപഞ്ചായത്ത് ഇനി മുതൽ ഭിന്നശേഷി സൗഹൃദം. പഞ്ചായത്ത് കെട്ടിടത്തിന്റെ പുതിയ ഭിന്നശേഷി സൗഹൃദ ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടുപയോഗിച്ചാണ് പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ചത്.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ രസിത റിപ്പോർട്ട് അവതരിപ്പിച്ചു.ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി. ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.എം. രാമകൃഷ്ണൻ, ടി.കെ. ദിപിന, കെ.കെ. സബിൻരാജ്, ജില്ലാ പഞ്ചായത്ത് അംഗം ദുൽകിഫിൽ, ബ്ലോക്ക് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. ശശി നന്ദിയും പറഞ്ഞു.
Comments