Uncategorized

തൃശൂരിൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയെ ഡോക്ടർ അധിക്ഷേപിച്ചു

തൃശൂരിൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയെ ഡോക്ടർ അധിക്ഷേപിച്ചു. കാല് വേദനയുമായി പോയ രോഗിയോട് വിശ്രമിക്കരുതെന്നും ബാറിൽ പോകാനുമായി ഡോക്ടർ കുറിപ്പടി എഴുതി. തൃശൂർ ദയാ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.

ഞെരമ്പുകൾക്ക് പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചപ്പോൾ, അതൊന്നും തനിക്ക് അറിയില്ലെന്നും, ബെഡ് റെസ്‌റ്റൊന്നും വേണ്ട ഓടിച്ചാടി നടന്നോ, ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യ കഴിക്കൂ എന്നുമാണ് ഡോക്ടർ രോഗിയോടും ഭർത്താവിനോടും പറഞ്ഞത്. രോഗിയോട് മോശമായി സംസാരിക്കുക മാത്രമല്ല ഡോക്ടറുടെ ലെറ്റർ പാഡിൽ ഇതേ വാചകങ്ങൾ എഴുതി രോഗിക്ക് നൽകുകയും ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button