Uncategorized
തൃശ്ശൂരിൽ അച്ഛനും രണ്ടര വയസുകാരനായ മകനും മരിച്ച നിലയിൽ
തൃശ്ശൂരിൽ അച്ഛനും രണ്ടര വയസുകാരനായ മകനും മരിച്ച നിലയിൽ. തൃശ്ശൂർ ആളൂരിലാണ് സംഭവം. ബിനോയ് (37) മകൻ അർജുൻ (രണ്ടര വയസ്) എന്നിവരേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലും, ബിനോയിയുടെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു.
ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമായിരുന്നു ബിനോയ് താമസിച്ചിരുന്നത്. മൂത്ത മകനും ഭാര്യയും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം. ഇവർ ഉണർന്ന് രാവിലെ നോക്കിയപ്പോൾ മകനെ ബക്കറ്റിൽ മരിച്ച നിലയിലും ബിനോയിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
Comments