CRIME

ബസിലെ ലൈംഗിക അതിക്രമം. കണ്ടക്ടര്‍ക്കെതിരെ കേസ്

കെ എസ് ആര്‍ ടി സി ബസ്സില്‍ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകപ്പ് മന്ത്രി ആന്റണി രാജു. പ്രാഥമിക അന്വേഷണത്തില്‍ ക്യത്യവിലോപം ഉണ്ടായെന്ന് വ്യക്തമായതായും ഇന്ന് തന്നെ നടപടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കണ്ടക്ടര്‍ക്ക് വീഴചപറ്റിയതായി കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.തിരുവനന്തപുരം-കോഴിക്കോട് സൂപ്പര്‍ ഡീലക്സ് ബസ്സില്‍ എറണാകുളത്തിനും തൃശ്ശൂരിനുമിടയില്‍ വച്ചാണ് അധ്യാപികകക് നേരെ അതിക്രമം ഉണ്ടായത്.

ബസ് കണ്ടക്ടര്‍ ജാഫറിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്ടക്ടര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസ്സെടുത്തു. ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്.  ബഹളത്തിനിടെ ഇയാള്‍ ബസ്സില്‍ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറയുന്നത്. ബസ്സിലെ യാത്രക്കാരുടെ പട്ടികയില്‍ നിന്ന് ഇയാളെ കണ്ടെത്താനുളള ശ്രമം പൊലീസ് തുടങ്ങി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button