KERALA
തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ച നിലയിൽ
ആശുപത്രിയുടെ താഴത്തെ നിലയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ആയിഷ (57) ആണ് മരിച്ചത്. ആശുപത്രിയുടെ താഴത്തെ നിലയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments