തെങ്ങിൽ നിന്ന് വീണ് കയറിൽ തൂങ്ങി നിന്നയാളെ രക്ഷിച്ചു
പേരാമ്പ്ര: തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങില്‍ നിന്നും തെറിച്ച് സുരക്ഷയ്ക്കായ് കെട്ടിയ കയറില്‍ കുരുങ്ങി തൂങ്ങി കിടന്നയാള്‍ക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരകഷാസേന .കായണ്ണ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തെങ്ങിന്‍റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ തെങ്ങില്‍ നിന്നും തെറിച്ച് സുരക്ഷയ്ക്കായി അരഭാഗത്ത് കെട്ടിയ കയറില്‍ തൂങ്ങിയാടിയ മരം വെട്ടുകാരനായ പൂളച്ചാലില്‍ റിയാസ് ചെറുക്കാട് (40) ആണ് അഗ്നിരക്ഷാസേനയുടേയും തെങ്ങ്കയറ്റ തൊഴിലാളിയായ വേലായുധന്‍ ചെറുക്കാടിന്‍റെയും ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെ മരണവക്ത്രത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഫയര്‍&റെസ്ക്യൂ ഓഫിസ്സര്‍മാരായ പി.ആർ.സോജു ,വി.വിനീത് എന്നിവര്‍ ലാഡര്‍ ഉപയോഗിച്ച് തെങ്ങില്‍ കയറി റെസ്ക്യുനെറ്റില്‍ റിയാസിനെ സുരക്ഷിതമായി താഴെയിറക്കി.സേന എത്തുന്നതുവരെ തെങ്ങുകയറ്റ ഉപകരണത്തിന്‍റെ സഹായത്താല്‍ റിയാസിനെ തെങ്ങില്‍ ചേര്‍ത്തു നിര്‍ത്തിയ ചെറുക്കാട് ആറങ്ങാട്ട് പൊയില്‍ സി .ടി. വേലായുധനെയും അഗ്നിരകഷാസേനയേയും നാട്ടുകാര്‍ അഭിനന്ദിച്ചു.
സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി. ഗിരീശന്‍റെയും ,അസിസ്റ്റൻ്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രദീപന്‍റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫിസ്സര്‍മാരായ വി കെ നൗഷാദ് ,പി .ആര്‍. സത്യനാഥ്,കെ കെ. ശിഖിലേഷ് ,പി. കെ. സിജീഷ്,പി.യം. വിജേഷ്,കെ .അജേഷ്,കെ. പി. വിപിന്‍, ഹോംഗാര്‍ഡ്മാരായ അജീഷ്,അനീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി .