CALICUTDISTRICT NEWS
തെരഞ്ഞെടുപ്പ്: ഇന്നു മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്നു (ഡിസംബര്‍ 12) വൈകീട്ട് ആറു മുതല്‍ ഡിസംബര്‍ 14 ന് തെരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായാണ് നടപടി. ഈ സമയങ്ങളില്‍ മദ്യം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.
Comments