LOCAL NEWS
തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉള്ളിയേരി മാതാം തോട് ശുചീകരിച്ചു
ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ മാതാം തോട് ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കെ. എം സച്ചിദേവ് എം.എൽ.എ നിർവഹിച്ചു. തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയാണ് തോട് ശുചീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ആലങ്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാജി, ജനപ്രതിനിധികൾ, ഹരിതകർമസേന, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Comments