Uncategorized

തേക്കിന്‍കാട് മൈതാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവിറക്കി

തേക്കിന്‍കാട് മൈതാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവിറക്കി. ഇനി മുതൽ  ദേവസ്വം ആവശ്യങ്ങൾക്കല്ലാതെ മറ്റൊരു പരിപാടികൾക്കും മൈതാനം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. തൃശൂർ സ്വദേശി കെബി സുമോദ് എന്നയാളുടെ ഹർജിയിലാണ് കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസം 11ന് ഇത് സംബന്ധിച്ച് ഉത്തരവിട്ടെങ്കിലും ഇപ്പോഴാണ് ഇതിനുള്ള പൂർണരൂപം പുറത്തുവന്നത്. മറ്റ് പരിപാടികൾ നടത്തുന്നതിനായി ദേവസ്വം ബോർഡിന് ലഭിക്കുന്ന അപേക്ഷകൾ കോടതിയിൽ ഹാജരാക്കി മുന്‍കൂർ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.

മൈതാനത്തിനകത്ത് പെതുപരിപാടികളോ, രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളോ സംഘടിപ്പിക്കരുത്. പാതകൾ കൈയേറിയുള്ള കച്ചവടം അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിച്ച് നടപ്പാതകൾ കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയാൽ ബന്ധപ്പെട്ടവർക്ക് മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button