Uncategorized
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള പീഡനം കൂടുന്നതായി വനിതാകമ്മിഷൻ
കോഴിക്കോട്: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള പീഡനം കൂടി വരുന്നതായും ഇതുസംബന്ധിച്ച് കൂടുതൽ പരാതികളാണ് ലഭിച്ചതെന്നും വനിതാകമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്വാശ്രയകോളേജുകളിലെ അധ്യാപികമാർ വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ സ്ത്രീകളാണ് കൂടുതലായുള്ളത്.
വ്യാജവാറ്റ്, മയക്കുമരുന്ന് മാഫിയകളിൽനിന്നുള്ള ഭീഷണിസംബന്ധിച്ച് റെസിഡന്റ്‌സ് അസോസിയേഷനുകളിൽനിന്നുള്ള പരാതിയും ലഭിച്ചിട്ടുണ്ട്. ഇത്തരം പരാതികൾ കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്. ജാഗ്രതാസമിതികളോട് അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശിച്ചതായി അവർ വ്യക്തമാക്കി. ബുധനാഴ്ച 47 പരാതികൾ പരിഗണിച്ചതിൽ 15 എണ്ണം തീർപ്പാക്കി. ആറ് പരാതികളിൽ പോലീസിനോടും മറ്റും റിപ്പോർട്ട് തേടി. 26 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
Comments