MAIN HEADLINES
തൊഴിലുറപ്പ് കൂലി കൂട്ടി; കേരളത്തില്‍ 20 രൂപയുടെ വര്‍ധന
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി നിശ്ചയിച്ചു. ഇതു പ്രകാരം കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപയുടെ വർദ്ധന ഉണ്ടാവും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ 291 രൂപയായിരുന്ന സംസ്ഥാനത്തെ തൊഴിലുറപ്പ് ദിവസക്കൂലി കൂലി 311 രൂപയായി ഉയരും.
നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്, 331 രൂപ. ഏറ്റവും കുറവ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ്. 204 രൂപ.
Comments