തോരായി കടവ് – കല്ലും പുറത്ത് താഴ നിർമ്മിച്ച VCB (ചീർപ്പ് ) നാടിനു സമർപ്പിച്ചു
തോരായി കടവ് – കല്ലും പുറത്ത് താഴ പ്രദേശം, ഉപ്പുവെള്ളം കയറി മലിനമാകുന്ന കുടിവെള്ള സ്രോതസ്സുകളും ഫലഭൂയിഷ്ടമായ മണ്ണുണ്ടായിട്ടും കൃഷിയിറക്കാനാവാത്ത ദുരവസ്ഥ നേരിടുകയായിരുന്നു. ഏറെ കാലത്തെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി ഉപ്പുവെള്ളത്തെ തടയാനുള്ള VCB (ചീർപ്പ് ) പണി പൂർത്തിയായി. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പദ്ധതി നാടിനു സമർപ്പിച്ചു.
വാർഡ് മെമ്പർ ഷീല ടീച്ചർ സ്വാഗതമാശംസിച്ച ചടങ്ങിൽ ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായി. കൊയിലാണ്ടി എം.എൽ.എ ശീമതി കാനത്തിൽ ജമീല ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി. ശിവാനന്ദൻ , പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ ഷിബു , ജലസേചന വകുപ്പ് എഞ്ചിനീയർ ശ്രമതി ഹാബി സി.എച്ച് , വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
സമയബന്ധിതമായി പണി പൂർത്തിയാക്കിയ കരാറുകാരൻ സി.എം ബാലൻ നായർക്ക് വാർഡ് സമിതി സ്നേഹോപഹാരം നൽകി. വാർഡ് വികസന സമിതി കൺവീനർ എം പി അശോകൻ നന്ദി പ്രകടനം നടത്തി.