ANNOUNCEMENTSMAIN HEADLINES
ത്രിവേണി നോട്ടുബുക്കുകൾ കുടുംബശ്രീ വഴി വീടുകളിലേക്ക്
കൺസ്യൂമർഫെഡിൻ്റെ ത്രിവേണി നോട്ടുബുക്കുകൾ വീടുകളിൽ എത്തിക്കാൻ പദ്ധതി. സഹകരണ സംഘങ്ങൾ വഴി കുടുംബശ്രീ പ്രവർത്തകരിലൂടെ നോട്ടു പുസ്തകങ്ങൾ ആവശ്യമായവർക്ക് എത്തിക്കുകയാണ് ചെയ്യുക. മികച്ച നോട്ടുബുക്കുകൾക്ക് 20 ശതമാനം വിലക്കുറവും വാഗ്ദാനം ചെയ്യുന്നുണ്ട്.
പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. കണസ്യൂമർഫെഡിന്റെ 182 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, 47 മൊബൈൽ ത്രിവേണികൾ എന്നിവ വഴിയും ബുക്കുകളും പഠനോപകരണങ്ങളും ലഭ്യമാണ്. www.consumerfed.in എന്ന പോർട്ടൽ വഴി ഓർഡർ ചെയ്യാൻ സംവിധാനം ഉണ്ടാവും എന്നു പറയുന്നുണ്ടെങ്കിലും ഓൺലൈൻ ബുക്കിങ് സൈറ്റിൽ ഇതുവരെയും ഇതു സംബന്ധിച്ച ലിങ്കുകൾ ഒന്നും നൽകിയിട്ടില്ല.
Comments