KOYILANDILOCAL NEWS

ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്കാരം വേണു കുനിയിലിന്

പ്രശസ്ത നാടക പ്രവർത്തകനും സംഘാടകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ നാടക പുരസ്കാരത്തിന് ഇത്തവണ വേണുകുനിയിലിനെ തെരഞ്ഞെടുത്തു. നാടക പിന്നണി പ്രവർത്തകൻ, സംഘാടകൻ, നടൻ എന്നീ നിലകളിൽ നാടകരംഗത്തെ നാലുപതിറ്റാണ്ടിലേറെക്കാലത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം.

പൂക്കാട് കലാലയത്തിൻ്റെയും മറ്റ് ഗ്രാമീണ നാടക സമിതികളുടെയും നിരവധി നാടകങ്ങൾക്കും സാങ്കേതികത്തികവോടെ പശ്ചാത്തലമൊരുക്കുന്നതിലും പ്രവർത്തനങ്ങളിലും വേണുവിൻ്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. 2022 ഫിബ്രവരി 5 ന് വൈകീട്ട് 4 മണിക്ക് കോവിഡ് മാനദണ്ഡങ്ങളോടെ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ പുരസ്ക്കാരം സമർപ്പിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button