കൊയിലാണ്ടി നഗരസഭ കുടുംബശ്രീ യോഗ ദിനത്തിൽ അംഗങ്ങൾക്കുള്ള യോഗ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ യോഗ ദിനത്തിൽ കുടുംബശ്രീ അംഗങ്ങൾക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. ബഹു: എം.എൽ. എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി. ഡോ: ടി. രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. പരിശീലകരായ പി.കെ. ബാലകൃഷ്ണൻ , സൗമ്യ , അനിൽ കുമാർ എന്നിവർ സംസാരിച്ചു. സി.ഡി.എസ്. ചെയർ പേഴ്സൺ കെ.കെ.വിബിന സ്വാഗതവും ടി. ആരിഫ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!