DISTRICT NEWS
ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍
തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും കടല്‍ ക്ഷോഭം കാരണം ദുരിതമനുഭവിക്കുന്നതുമായ മത്സ്യ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ (അരി, ഗോതമ്പ്) റേഷന്‍ കട വഴി വിതരണം ചെയ്യുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ മാസം 17-ന് മുന്‍പ് റേഷന്‍ വാങ്ങിയ അര്‍ഹരായ കാര്‍ഡ് ഉടമകള്‍ക്ക് അടുത്ത മാസം റേഷന്‍ സൗജന്യമായിരിക്കും. ഫിഷറീസ് വകുപ്പില്‍ നിന്നും ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍പെട്ട കാര്‍ഡുടമകള്‍ക്കാണ് സൗജന്യ റേഷന്‍ നല്‍കുന്നത്.
Comments