CALICUTDISTRICT NEWS
ദേവഗിരി കോളജ് സാനിറ്റൈസർ നിർമിച്ച് നൽകി
കോവിഡ്- 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലേക്ക് ദേവഗിരി കോളേജ് കെമിസ്ട്രി വിഭാഗം സാനിറ്റൈസർ നിർമിച്ച് നൽകി. വിപണിയിൽ ക്ഷാമം നേരിടുന്ന സാനിറ്ററൈസർ നിർമിച്ച് നൽകിയ ദേവിഗിരി കോളജിൻ്റ പ്രവർത്തനം മാതൃകാപരമാണെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അഭിപ്രായപ്പെട്ടു.
75 കുപ്പികളിലായി 10 ലിറ്റർ സാനിറ്റൈസറാണ് സിവിൽ സ്റ്റേഷനിലേക്ക് നൽകിയത്. പരീക്ഷ നടക്കുന്നതിനാൽ കോളേജിലേക്ക് വിദ്യാർഥികൾക്ക് വേണ്ടിയും സാനിറ്റൈസർ നിർമിച്ചിട്ടുണ്ട്.
കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ മല്ലികശ്ശേരി, ഫാദർ ബോണി അഗസ്റ്റിൻ, ഡോ. ചാർലി കട്ടക്കയം, ഡോ. ടാനിയ ഫ്രാൻസിസ്, ആനി സ്റ്റെഫി, മെറിൽ ഷെല്ലി, കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് സാനിറ്റൈസർ നിർമാണത്തിന് നേതൃത്വം നൽകുന്നത്.
Comments