LOCAL NEWS
കൊയിലാണ്ടി ടൗണിൽ വാഹന അപകടങ്ങൾ തുടർക്കഥയാവുന്നു. സ്കൂട്ടർ യാത്രക്കാരി ലോറി ഇടിച്ചു മരിച്ചു
കൊയിലാണ്ടിയില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രകാരി മരിച്ചു. പന്തലായനി മീത്തലെ വീട്ടില്‍ ഹരിദാസന്റ ഭാര്യ ഷീബ (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മരുമകന്റെ കൂടെ യാത്ര ചെയ്യുമ്പോഴാണ് അപകടത്തില്‍ പെട്ടത്. വാഹനം ഓടിച്ച അഖില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ഹരിദാസന്‍. മക്കള്‍: ആതിര, അക്ഷയ്. മരുമകന്‍: അഖില്‍ (മുചുകുന്ന്). അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ നായര്‍. അമ്മ: ഓമന അമ്മ. സഹോദരങ്ങള്‍: ശശി (ഗള്‍ഫ്), സരോജിനി (കോട്ടൂര്‍).
കൊയിലാണ്ടി നഗര പരിധിയിൽ മൂന്നു മാസത്തിനിടെ നാലാമത്തെ വാഹന അപകട മരണമാണിത്.
Comments