ദേശീയപാതാ വികസനം;കട ഒഴിപ്പിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം;വ്യാപാരി വ്യവസായി ഏകോപന സമിതി
കൊയിലാണ്ടി: ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കടകളൊഴിപ്പിച്ചതിനെ തുടര്‍ന്ന് പെരുവഴിയിലായ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.ഇ.കെ.സുകുമാരന്‍ അദ്ധ്യക്ഷത വാഹിച്ചു.ജില്ല ജനറല്‍ സെക്രട്ടറി ജിജി.കെ.തോമസ്,ജില്ല വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ,ട്രഷറര്‍ വി.സുനില്‍കുമാര്‍,ജില്ല സെക്രട്ടറി കെ.ടി.വിനോദ്,ഫൈസല്‍ പയ്യോളി,മനാഫ് കപ്പാട്,ബലകൃഷന്‍ അരങ്ങില്‍,സത്യന്‍ കൊല്ലം,ഷൗക്കത്തലി കൊയിലാണ്ടി,വി.വി.മോഹനന്‍ തുടങ്ങയവര്‍ സംസാരിച്ചു. ഭരവാഹികളായി ഇ.കെ.സുകുമാരന്‍(പ്രസി),കെ.എം.രാജീവന്‍,ഷീബ ശിവാനന്ദന്‍,രവി തിരുവങ്ങൂര്‍(വൈസ് പ്രസി),എ.സി.സുനൈദ്(ജന: സെക്രട്ടറി),ഹാഷിം കൊയിലാണ്ടി,ബാബു മൂരാട്,ഷാജി ചെങ്ങോട്ടുകാവ്,സെയ്ഫുദ്ദീന്‍ പുറക്കാട്,സുമതി കൊല്ലം,അക്ബര്‍ തിക്കോടി,ജലീല്‍ മൂസ,മഹമൂദ് നന്തി(ജോ.സെക്ര),ഉണ്ണികൃഷണന്‍ പുക്കാട്(ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.