ദേശീയപാത വികസനം വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം മുന്‍കൂറായി നല്‍കണം
കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം മുന്‍കൂറായി നല്‍കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ബദല്‍ സംവിധാനം ഉണ്ടാകുന്നതു വരെ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനം പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണിയോത്ത് മൂസ അധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ്, അലങ്കാര്‍ ഭാസ്‌ക്കരന്‍, കെ.എം.രാജീവന്‍, ടി.പി.ഇസ്മയില്‍, ടി.എം.ബാലന്‍, ഷീബ ശിവാനന്ദന്‍, ഉഷാ മനോജ്, സിന്ധു, അബ്ദുള്‍ റസാഖ്, കെ.ടി.വിനോദ്, ഇ.കെ.സുകുമാരന്‍, ബാലകൃഷ്ണന്‍ അരങ്ങില്‍, മനാഫ് കാപ്പാട്, രാജന്‍ ഒതയോത്ത്, പി.എം.സത്യന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍കാല വ്യാപാരികളെയും ഭാരവാഹികളെയും ആദരിച്ചു. കലാകായിക മല്‍സരങ്ങളില്‍ വിജയികളായ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. ഭാരവാഹികളായി ഇ.കെ.സുകുമാരന്‍(പ്രസി),കെ.എം.രാജീവന്‍, എം.ഫൈസല്‍,ജലീല്‍ മൂസ, പി.സി.ഷാജി, സുനീര്‍ വില്യംകണ്ടി, വി.വി.മോഹനന്‍(വൈസ് പ്രസി), ടി.പി.ഇസ്മയില്‍(ജന.സെക്ര),ബാബു മുല്ലകുളം,അക്ബര്‍ തിക്കോടി,പി.എം.സത്യന്‍,കെ.കെ.ഫാറൂഖ്(ജോ.സെക്ര),ബാലകൃഷ്ണന്‍ അരങ്ങില്‍(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.