DISTRICT NEWSLOCAL NEWS

ദേശീയപാത വികസനത്തിന് ഭൂമി വിട്ടു നൽകി; വീട്ടിൽ കയറാൻ വഴിയില്ലാതെ വയോധിക

ദേശീയപാത വികസനത്തിന് ഭൂമി വിട്ടു നൽകിയ വയോധികക്ക് വീട്ടിൽ കയറാൻ വഴിയില്ലാതായി.  മൂരാട് ഓയിൽ മില്ലിനു സമീപം അരളും കുന്നിൽ സുശീല (75) യ്ക്കാണ് ഈ ദുർഗതി.ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുന്നിടിച്ച് നിരപ്പാക്കിയതോടെയാണ് ഈ വയോധികയും കുടുംബവും താമസിക്കുന്ന വീട് 30 മീറ്ററോളം ഉയരത്തിലായത്. 18 വർഷമായി ജീവിച്ച വീട്ടിലേക്ക് കയറിപ്പോകാനാണ് വഴി നഷ്ടപ്പെട്ടത്.

വീടിന്റെ മുൻവശത്തെ 11 സെന്റ് സ്ഥലമാണ് സുശീല പാതയ്ക്കായി വിട്ടു നൽകിയത്. ഇനിയുള്ളത് വീട് നിൽക്കുന്നതടക്കം 7 സെന്റ് സ്ഥലമാണ്. വീടിന്റെ മുൻവശത്ത് അര മീറ്റർ മാത്രമേ മുറ്റമുള്ളു.  അശാസ്ത്രീയമായ കുന്നിടിച്ച് നിരപ്പാക്കലിനെ തുടർന്ന് വീട് നിലം പൊത്താവുന്ന അവസ്ഥയിലാണ്. സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിയാൻ ഭയമുള്ളതിനാൽ വീടും അവശേഷിക്കുന്ന സ്ഥലവും കൂടി സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ അപേക്ഷ.

തന്റെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല.  കെ. മുരളീധരൻ എംപിക്കും നിവേദനം നൽകിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button