ദേശീയോദ്ഗ്രഥന ക്വിസ് മത്സരം ജനുവരി 26 ന്
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യക്ഷേമ സംഘടന ആയ ശ്രീദേവി അമ്മ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വടകര, കൊയിലാണ്ടി ഉപവിദ്യാഭാസ ജില്ലയിലെ പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ദേശീയോദ്ഗ്രഥന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 26നു ഞായറാഴ്ച കാലത്ത് 10മണിക്ക് എടോടി പാര്‍ക്ക് റോഡിലെ എക്‌സ്‌പേര്‍ട്ട്‌സ് ഐ എസ് അക്കാദമി ഹാളിലാണ് മത്സര പരിപാടി.
ഏറ്റവും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും,,മോമെന്റോയും, പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. അപേക്ഷിക്കേണ്ട അവസാന തീയ്യതി ജനുവരി 31നു വൈകുന്നേരം 5മണി വരെ. 7510139779 എന്ന നമ്പറിലേക് വിളിച്ചു മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ക്ക് ഒപ്പം എത്തിച്ചേരണം.