KOYILANDILOCAL NEWSMAIN HEADLINES
ദേഹാസ്വാസ്ഥ്യം ജോളിയ്ക്ക് ചികിൽ നൽകി
കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് പയ്യോളിയിൽ നിന്നും പോലീസ് അകമ്പടിയിൽ ജോളിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡോ. റോഷ്ന രാജ് ആണ് ജോളിയെ പരിശോധന നടത്തിയത് . ജോളി എത്തിയ വിവരമറിഞ്ഞ് രോഗികളടക്കമുള്ള നിരവധിനാട്ടുകാർ തടിച്ചു കൂടി.ഏകദേശം ഒരു മണിക്കൂർ നേരം ആശുപത്രിയിൽ ചികിൽസ തേടി ചികിൽസ കഴിഞ്ഞ് പോകുന്നതിനിടെ ജോളിയുടെ മുഖം മറച്ച ഷാൾ പിടിച്ചു വലിച്ച യുവാവിനെ കൊയിലാണ്ടി എസ്.ഐ.റഹൂഫ് കസ്റ്റഡിയിലെടുത്തു.പിന്നീട് വിട്ടയച്ചു.
Comments