KOYILANDILOCAL NEWS

ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ –തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന  ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും  ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കൈരളി ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ ചേർന്നു. കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ എം പി ജിതേഷ് ശ്രീധർ സ്വാഗതം പറഞ്ഞു. താലൂക്ക് ചെയർമാൻ ആർ എം രാജൻ അധ്യക്ഷനായിരുന്നു. കെ ജി എൻ എ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷീജ, സി പി സതീശൻ, സി ജി സജിൽ കുമാർ എന്നിവർ സംസാരിച്ചു.
ദേശീയ പെൻഷൻപദ്ധതി പിൻവലിക്കുക, കരാർ,- പുറം കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ലേബർ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധന നിയമവും പിൻവലിക്കുക, പൊതുമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ അണിചേരുന്നത്. 
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button