ധന്യ ഐ.എ.എസിന്റെ നേതൃത്വത്തിൽ റെയ്ഡ്മണൽലോറി പിടികൂടി
കൊയിലാണ്ടി : കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള റവന്യൂ സ്ക്വോഡ് ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്ക് കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂര്‍ വില്ലേജിലുള്ള ആവള ,പെരിഞ്ചേരി എന്നീ കടവുകളില്‍ നിന്നും അനധികൃതമായി മണല്‍ കയറ്റിയ 2 ടിപ്പര്‍ ലോറികളും, മണല്‍ വാരാന്‍ ഉപയോഗിച്ച പണി ആയുധങ്ങളും പിടിച്ചെടുത്തു. കൊയിലാണ്ടി തഹസില്‍ദാര്‍മാരായ ഗോകുല്‍ദാസ്.കെ , സി.സുബൈര്‍ കൊയിലാണ്ടി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. ലതീഷ് കുമാര്‍, ഡി.രഞ്ജിത്ത്, ഇ എം ബിജു, കലക്ടറേറ്റ് ജീവനക്കാരന് അജ്മല്‍ കൊയിലാണ്ടി താലൂക്ക് ജീവനക്കാരായ ജോഷിജോസ്, രോഹിത്, ലിതേഷ്, വിനോദ് കെ.കെ, ശരത് രാജ്, ബിനു, ജിതിന് രാജ് എന്നിവരുമാണ് പ്രത്യേക സ്ക്വേഡില് ഉണ്ടായിരുന്നത്. ജില്ലയിലെ അനധികൃതമായ മണല്‍ കൊള്ളയ്ക്കെതിരെ ഇത്തരത്തിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അസിറ്റസ്റ്റ് കലക്ടര്‍ അഭിപ്രായപ്പെട്ടു.