ധാര്‍മ്മിക്കിന്റെ ചികിത്സയ്ക്ക് നാടൊന്നിക്കുന്നു
കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച് രണ്ടര വര്‍ഷമായി ചികിത്സയിൽ കഴിയുന്ന നാലര വയസ്സുകാരന്‍ ധാര്‍മ്മികിന്റെ ചികിത്സയ്ക്ക് നാടൊന്നിക്കുന്നു. കൊയിലാണ്ടി നഗരസഭയിലെ മുന്‍ കൗണ്‍സിലറായിരുന്ന നടേരി കാവുംവട്ടം പയര്‍ വീട്ടില്‍ മീത്തല്‍ പി എം ബാബുവിന്റെ മകനാണ് ധാര്‍മ്മിക്. രണ്ടര വര്‍ഷമായി തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലാണ് ചികിത്സ. ചികിത്സയുടെ ആദ്യഘട്ടത്തില്‍ രോഗം ഭേദമാവുകയും ധാര്‍മിക് നഴ്‌സറി ക്ലാസില്‍ പഠനം തുടങ്ങുകയും ചെയ്തിരുന്നു.
അതിനിടയിലാണ് പെട്ടെന്നൊരു പനി വന്നതിനെ തുടര്‍ന്ന് ലുക്കീമിയ ഗുരുതരമായ രീതിയില്‍ തിരിച്ചു വരികയും ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ എം സി സിയില്‍ ചികിത്സ തുടരുകയാണ്. മജ്ജ മാറ്റിവെക്കല്‍ ഉള്‍പ്പടെ വിദഗ്ധ ചികിത്സ നല്‍കിയാല്‍ മാത്രമേ ധാര്‍മികിന്റെ ജീവന്‍ രക്ഷിക്കാനാവുകയുളളു. ഏതാണ്ട് 60 ലക്ഷം രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. ഇത്രയും ഭീമമായ തുക സമാഹരിക്കാന്‍ ബാബുവിന്റെ കുടുംബത്തിന് കഴിയില്ല.
കളിയും ചിരിയുമായി ഓടി നടക്കേണ്ട പ്രായത്തില്‍ ആശുപത്രി വാസവും ചികിത്സയുമായി വേദന നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഈ ബാലന്റെ ജീവന്‍ ഉദാരമതികളുടെ കാരുണ്യത്തിലും കരുതലിലുമാണ് നിലനില്‍ക്കുന്നത്. ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളായി കാനത്തിൽ ജമീല എം എൽ എ (ചെയർമാൻ) നഗരസഭ കൗണ്‍സിലര്‍ പി പി ഫാസില്‍ (വർക്കിംഗ് ചെയര്‍മാന്‍),ആര്‍ കെ അനില്‍ കുമാര്‍(കണ്‍വീനര്‍), പി വി മാധവന്‍(ഖജാന്‍ജി എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങള്‍ കൊയിലാണ്ടി യൂനിയന്‍ ബാങ്ക് ശാഖയിലെ 6111 0201 0010 923 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം. ഐ എഫ് എസ് സി കോഡ് :UBIN 0561118.