MAIN HEADLINES
എസ് എഫ് ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലപാതകം: യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിൽ
ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിൽ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇടുക്കി കരിമണലിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.കോൺഗ്രസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള യുവ നേതാവാണ് നിഖിൽ പൈലി. ഇയാളാണ് ധീരജിനെ കുത്തിയതെന്ന് ദൃക്‌സാക്ഷി മൊഴി ഉണ്ടായിരുന്നു.
Comments