MAIN HEADLINES

നഗരസഭയിൽ ഓണക്കിറ്റിനൊപ്പം അംഗങ്ങൾക്ക് പണക്കിഴി. തെളിവ് നശിപ്പിക്കാൻ ശ്രമം

തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ഓണക്കിറ്റിനൊപ്പം കൌൺസിലർമാർക്ക് പണക്കിഴി നൽകിയ സംഭവത്തിൽ തെളിവു നശിപ്പിക്കാൻ ശ്രമം. തെളിവ് ഇല്ലാതാക്കാന്‍ നഗരസഭയിലെ സിസിടിവി നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍  സിറ്റി പോലീസ് കമ്മീണര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ ദിവസമാണ് നഗരസഭയില്‍ ചെയർപേഴ്സൺ നൽകിയ ഓണക്കോടിക്കൊപ്പം 10,000 രൂപയും സമ്മാനിച്ചത്. പണം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസില്‍ നിന്നുതന്നെ കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നത് പാർട്ടിയെയും പ്രതിസന്ധിയിലാക്കി.

സംഭവം വിവാദമായതോടെ ചിലർ പണക്കിഴി തിരികെ നൽകി.  വിജിലന്‍സിന് പരാതി നൽകി. ഇതിലും അന്വേഷണം ഉടന്‍ ഉണ്ടാകും. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നത് വിജിലൻസ് അന്വേഷണ വിഷയമാവും. പണത്തിൻ്റെ ഉറവിടം വ്യക്തമായിട്ടില്ല

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button