LOCAL NEWS
നഗരസഭ കൗൺസിലർമാർക്കും സി ഡി എസ് അംഗങ്ങൾക്കുമായി ക്ഷയരോഗ ബോധവത്കരണ സെമിനാർ
“End TB by 2025” എന്ന ലക്ഷ്യത്തോടെ നഗരസഭ കൗൺസിലർമാർക്കും സി ഡി എസ് അംഗങ്ങൾക്കുമായി ക്ഷയരോഗ ബോധവത്കരണ സെമിനാർ
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നഗരസഭ ടൗൺ ഹാളിൽ വെച്ചു സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി . സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സി.പ്രജില അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു മാസ്റ്റർ , കെ.എ ഇന്ദിര, പി.കെ. നിജില, ജില്ലാ ടി.ബി. ആൻ്റ് എയ്ഡ്സ് കൺട്രോളർ ഡോ.പി.പി.പ്രമോദ് കുമാർ, ഡി.ടി.സി.സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ശ്രീ.അബ്ദുൾ സലാം, കെ.എ ഐ.സി.ടി.സി.കൗൺസിലർ എസ്.ശ്രീലേഖ, ടി. ശരത് സത്യൻ, ടി.പി. സവിത, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ രമേശൻ സി.ഡി.എസ്.അധ്യക്ഷമാരായ എം.പി.ഇന്ദുലേഖ, കെ.കെ.വിപിന എന്നിവർ സംസാരിച്ചു.
Comments